പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട : പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി കീക്കൊഴൂര്‍ പേരൂര്‍ച്ചാല്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനായി 2023 വര്‍ഷത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതിലേക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പാലങ്ങളിലൊന്നാണ് പേരൂര്‍ച്ചാല്‍ പാലം എന്നും മന്ത്രി പറഞ്ഞു. പാലങ്ങളെ മോടി പിടിപ്പിച്ചാല്‍ ഗതാഗത്തിന് മറ്റ് തടസമെന്നുമില്ലാതെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാകും. 

പാലങ്ങള്‍ പെയിന്റ് ചെയ്ത് ലൈറ്റ് അലങ്കാരങ്ങള്‍ക്കൊപ്പം നടപ്പാതയും വൃത്തിയാക്കിയാല്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറ്റാം.  സംസ്ഥാനത്ത് വലിയഴീക്കല്‍ പാലവും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ഫറോക്ക് പാലവും സന്ദര്‍ശിക്കാന്‍  ജനങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവർ  മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

Exit mobile version