പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കടിച്ചുകൊന്ന പുലിയെ തമിഴ്‌നാട് വനം വകുപ്പ് പിടികൂടി

പന്തല്ലൂര്‍: പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കടിച്ചുകൊന്ന പുലിയെ തമിഴ്‌നാട് വനം വകുപ്പ് പിടികൂടി. മയക്കുവെടി വെച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 1.55 ഓടെയാണ് പുലിയെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് വൈകുന്നേരം 3.30ഓടെയാണ് പുലിയെ കൂട്ടിലാക്കിയത്. ആദ്യ ഡോസ് മയക്കുവെടി വെച്ച ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ അംബ്രോസ് വളവിന്റെ സമീപത്ത് നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടന്‍ മുതുമല വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റും.

പുലിയെ ഉടന്‍ തന്നെ മയക്കുവെടി വെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കൊന്നതിന് ശേഷമേ മൂന്ന് വയസുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. 

Exit mobile version