പതഞ്‌ജലി പരസ്യങ്ങൾ; മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക്‌ നോട്ടീസ്‌.

ന്യൂഡൽഹി : പതഞ്‌ജലിയുടെ ചില മരുന്നുകളുടെ തെറ്റിദ്ധാരണജനകമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച മാതൃഭൂമി, ടൈംസ്‌ ഓഫ്‌ ഇന്ത്യ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക്‌ പ്രസ്‌കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്‌. മധുഗ്രിറ്റ്‌, ഐ ഗ്രിറ്റ്‌, തൈറോഗ്രിറ്റ്‌, ബിപിഗ്രിറ്റ്‌, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ്‌ ജൂലൈ 10ന്‌ മാതൃഭൂമിയും ടൈംസ്‌ഓഫ്‌ ഇന്ത്യയും ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയത്‌.

1954ല ഡിഎംആർ(ഒഎ) നിയമം, 2019 ഉപഭോക്‌തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ്‌ പരസ്യങ്ങളെന്ന്‌ പ്രസ്‌കൗൺസിലിന്‌ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസ്‌കൗൺസിൽ മാതൃഭൂമി എഡിറ്റർ ഇൻ ചീഫിനോട്‌ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന്‌ പതഞ്‌ജലി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന ഹരിദ്വാറിലെ ദിവ്യാ ഫാർമസിക്ക്‌ ഉത്തരാഖണ്ഡിലെ സ്‌റ്റേറ്റ്‌ ലൈസൻസിങ്ങ്‌ അതോറിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ, വിലക്ക്‌ ലംഘിച്ചും കമ്പനി പരസ്യങ്ങൾ നൽകി.

Exit mobile version