പക്ഷി ഇടിച്ചു, യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി

Varanasi: പക്ഷി ഇടിച്ചതിനെ തുടർന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി  ആദിത്യനാഥിന്‍റെ  ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വാരണാസിയില്‍നിന്നും ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്നു  ഹെലികോപ്റ്റർ.  പക്ഷി ഇടിച്ചതോടെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതായി  ജില്ലാ മജിസ്‌ട്രേറ്റ് കൗശൽരാജ് ശർമ പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, ക്രമസമാധാനം എന്നിവ അവലോകനം ചെയ്യാനായി രണ്ടു ദിവസത്തെ  സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി  യോഗി. ശനിയാഴ്ച വാരണാസിയിൽ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും  നടത്തിയിരുന്നു.  

Exit mobile version