നൂറിന്റെ നിറവിൽ ഹീരാബെൻ മോദി; അമ്മയ്ക്ക് പാദപൂജ ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗർ: PM Modi Gujarat Visit: അമ്മയുടെ 100ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പാദപൂജ ചെയ്തു.  രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം അമ്മയെ കാണാൻ എത്തിയത്. 

Exit mobile version