നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ 

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ അറസ്റ്റിലായ അഞ്ച്  പേരെയും റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതകളുടെ ജാമ്യാപേക്ഷ തള്ളിയത്. ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിയെയാണ് അടിവസ്ത്രം അഴിപ്പിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യൂരിറ്റി നിയോഗിച്ച മൂന്ന് പേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ  മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സ്ന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നിൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Exit mobile version