നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

റാന്നി : ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കലിൽ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം. ശബരമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ഏകദേശം 65നടുത്ത് ആളുകൾ ബസിൽ ഉണ്ടായിരുന്നതായി പറയുന്നു.  ഡ്രൈവറുടെ പരിക്ക് ഗുരുതരമെന്ന് സംശയം. ബസിലുണ്ടായിരുന്നവരെ  നാട്ടുകാരും അഗ്നിരക്ഷാസേനാ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുന്നു.

Exit mobile version