നാടിന്റെ   വികസന പ്രശ്‌നങ്ങൾ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനും  മന്ത്രിമാർ ജനങ്ങളിലേക്ക്‌. 

തിരുവനന്തപുരം:നാടിന്റെ   വികസന പ്രശ്‌നങ്ങൾ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനും  മന്ത്രിമാർ ജനങ്ങളിലേക്ക്‌.  രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ്‌ മന്ത്രിമാരുടെ  നേതൃത്വത്തിൽ  അദാലത്തുകൾ സംഘടിപ്പിക്കുന്നത്‌. ഏപ്രിൽ, മെയ് മാസങ്ങളിലാണ്‌  താലൂക്ക്‌ ആസ്ഥാനങ്ങളിൽ  പരാതി പരിഹാര അദാലത്തുകൾ.

കലക്ടറേറ്റിലെയും അതത്‌ താലൂക്കിലെയും വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കും. അദാലത്ത്‌ നടത്തിപ്പിനായി ജില്ലാതലത്തിൽ മന്ത്രിമാർക്ക്‌ മന്ത്രിസഭാ യോഗം ചുമതല നിശ്ചയിച്ചു നൽകി. നടത്തിപ്പ്, സംഘാടനം എന്നിവ കലക്ടർമാരുടെ ചുമതലയിലായിരിക്കും. അദാലത്തിലേക്ക്‌ പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ ഒന്നുമുതൽ 10 വരെ പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും. ഓൺലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങൾവഴിയും താലൂക്ക് ഓഫീസുകളിലും പരാതി  നൽകാം. ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കാനും നിർദേശിച്ചു.

Exit mobile version