നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.

കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. പോത്തൻകോട് മഞ്ഞമലയിൽ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

Exit mobile version