നഴ്സസ് ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാർ. അവരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിപ്പയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയെയും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 

Exit mobile version