നടൻ വിനായകൻ അറസ്റ്റിൽ.

കൊച്ചി : പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തിയ നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടൻ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയും തുടർന്ന് ബഹളം ഉണ്ടാക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. ഇതെ തുടർന്നാണ് നടന്റെ അറസ്റ്റ്. കുടുംബപ്രശ്നത്തെ തുടർന്ന് വിനായകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ നടൻ അസഭ്യവർഷം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചു. തന്റെ വീട്ടിൽ മഫ്തിയായി ഒരു വനിത പോലീസ് എത്തിയെന്നും അവർ ആരാണെന്നും തനിക്കറയണമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ സ്റ്റേഷനുള്ളിൽ ബഹളം വെച്ചത്. പോലീസുകാർക്ക് നേരെ നടൻ അസഭ്യവർഷം നടത്തുകയും ചെയ്തു.

Exit mobile version