നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിനെതിരെ അതിജീവിത നൽകിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് നടി മുഖ്യമന്ത്രിയെ കാണുന്നത്. സെക്രട്ടേറിയറ്റിൽ വച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇതേ തുടർന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.
- Home
- Local
- Thiruvananthapuram
- നടിയെ ആക്രമിച്ച കേസ്, അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
നടിയെ ആക്രമിച്ച കേസ്, അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago