ദീപാവലി’ രണ്ട് വർഷത്തിന് ശേഷം മുംബൈയിൽ കച്ചവട രംഗത്ത് വൻ കുതിപ്പ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോവിഡ് താണ്ഡവമാടിയ നഗരമാണ് മുംബൈ. മറക്കാൻ ശ്രമിക്കുന്ന ആ രണ്ടു വർഷം ഇപ്രാവശ്യം ശരിക്കും ആഘോഷിക്കുകയാണ് നഗരവാസികൾ എന്നു വേണം മനസ്സിലാക്കാൻ.കാരണം കച്ചവട രംഗത്തും വലിയ കുതിപ്പാണ് ഇതുവരെ ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ സ്വർണ്ണം മുതൽ എല്ലാ മേഖലകളിലും വൻ ബിസിനസ് നടന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വഴിയോര കച്ചവടക്കാരിലും  ബിസിനസ് വൻ വർദ്ധനവ്‌ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. അതുപോലെ റെഡിമെയ്ഡ് കടകളികും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

“ഇപ്രാവശ്യം ദീപാവലി ആഘോഷിക്കാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം,ജനങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ്,അതുകൊണ്ട് തന്നെ ബിസിനസും നല്ല രീതിയിൽ നടക്കുന്നത്.ഇതെന്നും നിലനിൽക്കട്ടെ,പരസ്പരം സന്തോഷം പങ്കു വെക്കുന്നതാണ് ആഘോഷങ്ങൾ.അതാണ്‌ പ്രത്യകിച്ചും മുംബൈയുടെ ഒരു മുഖമുദ്ര.”മുലുണ്ടിൽ കഴിഞ്ഞ 26 വർഷമായി റെഡിമെയ്ഡ് ഷർട്ടുകളുടെ കട നടത്തുന്ന ദീപക് ജെയിൻ പറഞ്ഞു.

അതേസമയം ദീപാവലിക്ക് വീടുകളിൽ   തെളിയിക്കുന്ന വിളക്കുകൾക്ക്‌ വില കൂടിയത് ചെറിയ രീതിയിൽ എങ്കിലും കച്ചവടത്തെ ബാധിച്ചോ എന്ന് സംശയം തോന്നുന്നതായി മുംബൈ ഗോരേഗാവിൽ കട നടത്തുന്ന പ്രസാദ് സാൽവി പറയുന്നു.

Exit mobile version