തൊടുപുഴയിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊല്ലാൻ ശ്രമം; പ്രതി അറസ്‌റ്റിൽ.

തൊടുപുഴ :വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

മുൻപ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ വീണ്ടും വിവാഹ ആലോചനയുമായി ഷാജഹാൻ എത്തി. വെങ്ങലൂരിൽ വെച്ച് ഇരുവരും സംസാരിക്കവേ മുൻപെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പെൺകുട്ടി ആവശ്യത്തെ നിരസിച്ചു. ഇതിനെ തുടർന്നാണ് കൊല്ലാൻ ശ്രമിച്ചത്‌.

Exit mobile version