തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തൊടുപുഴ: തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. മണക്കാട് സ്വദേശിയായ ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15നാണ് ഇവർക്ക് കടിയേറ്റത്.  

ഞായറാഴ്ച നായ ചത്തതിനെ തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ഉടമകളും ഡോക്ടറും കടിയേറ്റ ദിവസം തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു

Exit mobile version