തെങ്കാശിയിൽ വനിതാ ​ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി ചെങ്കോട്ടയിൽ പിടിയിൽ.

കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28) ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പാവൂർ സത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ആക്രമിച്ച ശേഷം തനിക്ക് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.

ലവൽ ക്രോസിലെ ​ഗേറ്റ് കീപ്പറുടെ മുറിയിൽ അതിക്രമിച്ച് കയറിയ ഇയാൾ മുറി അകത്ത് നിന്ന് പൂട്ടി യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. യുവതിയെ കടന്നുപിടിച്ച ശേഷം ഇയാൾ യുവതിയുടെ മുഖത്തടിച്ചു. നിലത്ത് വീണ യുവതിയെ ചവിട്ടി. യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായ മർദനമാണ് യുവതിക്ക് നേരെയുണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു.

Exit mobile version