തൃശ്ശൂർ, കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. 

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.  നാഷ്ണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ച നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. തൃശ്ശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തെക്കേനടയിലെ കുരുംബയമ്മയുടെ നടയ്ക്ക് സമീപമായിരുന്നു സംഭവം. അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. 

Exit mobile version