തിരുവനന്തപുരത്ത്‌ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ചു

വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായതിനെത്തുടർന്ന്‌ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം.

മരുതൂര്‍ പാലത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. കെഎസ്‌ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തമ്മിലാണ് കുട്ടിയിടിച്ചത്. പുനലൂര്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സും തിരുവനന്തപുരത്ത് നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

Exit mobile version