തിരുവനന്തപുരം നഗരത്തിൽ ഏപ്രിൽ അഞ്ചിന് അവധി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം.

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം പ്രമാണിച്ച് ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വൈകിട്ട് 3 മണി മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

Exit mobile version