തലശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു.

കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു. തലശേരി കുടക്കളം സ്വദേശി വേലായുധൻ (86) ആണ് സ്ഫോടനത്തിൽ മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിലെ പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് സ്ഫോടനമുണ്ടായത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. സ്റ്റീൽ ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന വീട് എരഞ്ഞോളി ​ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

Exit mobile version