ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20 വരെ നീട്ടി. അതേസമയം ജാമ്യം നിരവധി വ്യവസ്ഥകളുമായി സുപ്രീം കോടതി. ജാമ്യം അനുവദിക്കുകയാണെങ്കിലും ഔദ്യോഗിക ജോലികളിൽ ഇടപെടാൻ പാടില്ല, ഫയലുകളിൽ ഒപ്പിടാൻ പാടില്ല, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാം.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ശക്തമായി എതിർത്ത് കേന്ദ്രവും ഇഡിയും സുപ്രിം കോടതിയിൽ. കെജ്രിവാൾ ജയിലിൽ കിടക്കുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും സഹതാപത്തിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയിൽ വാദിച്ചു. നിരവധി സാധാരണക്കാരും ജയിലിൽ കിടക്കുന്നുണ്ടെന്നും ഇഡിയും കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ പറഞ്ഞു.

Exit mobile version