ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം ഞായറാഴ്ചയും മോശം അവസ്ഥയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരോധനം ഉണ്ടായിരുന്നിട്ടും ആളുകൾ വൈകുന്നേരം പടക്കം പൊട്ടിച്ചിരുന്നു. ഡൽഹിയിലെ ആനന്ദ് വിഹാർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം 266 ഉം ആർകെ പുരത്ത് 241 ഉം ആയിരുന്നു. പഞ്ചാബി ബാഗിലെ എക്യുഐ, ഐടിഒ എന്നിവ യഥാക്രമം 233, 227 എന്നിങ്ങനെ മോശം വിഭാഗത്തിലാണ് തുടരുന്നത്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള ആശ്വാസം താൽക്കാലികമാകാമെന്നാണ് അടുത്ത ആറ് ദിവസത്തേക്കുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പ്രവചനം വ്യക്തമാക്കുന്നത്.
ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.
-
by Infynith - 108
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago