ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  മനുഷ്യ ജീവനാണ് വലുതെന്നും നാല് മിനിറ്റു കൊണ്ട് ലൈസൻസ് കൊടുക്കാൻ കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈ​ഗോ ഇല്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.  പ്രതിഷേധം കണ്ട് പിന്നോട്ടില്ലെന്നും, മിന്നൽ വേ​ഗത്തിലുള്ള ലൈസൻസ് നൽകൽ ആളെ കൊല്ലാനുള്ള ലൈസൻസ് നൽകും പോലെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളാണ്. മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളുണ്ട്. ഇവർക്ക് കൂട്ടു നിൽക്കനായി ചില ഉദ്യോ​ഗസ്ഥരും പ്രവർത്തിക്കുന്നു. ഈ ഉദ്യോ​ഗസ്ഥർ നേരത്തെ വൻ തോതിൽ പണം വെട്ടിച്ചിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

Exit mobile version