ഡോ. വന്ദന ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരി​ഗണിക്കും.

കൊച്ചി : ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് വന്ദനയുടെ മാതാപിതാക്കൾ ഹർജി സമർപ്പിച്ചത്.  മാതാപിതാക്കളുടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി.

Exit mobile version