ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് രണ്ടാംനിലയിലെ രോഗികളെ ഒഴിപ്പിച്ചു.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്‌നിശമനസേനയുടെ പത്തോളം യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണച്ചു.അത്യാഹിത വിഭാഗത്തിന് സമീപമുള്ള എന്‍ഡോസ്‌കോപ്പി മുറിയിലാണ് തീപടര്‍ന്നത്.

എയിംസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കനത്ത പുകയും തീജ്വാലകളും കാണപ്പെട്ടിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും പരിശോധന നടത്തുകയാണെന്നും അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version