തിരുവനന്തപുരം: രാവിലെ കഴക്കൂട്ടം കണിയാപുരം ജങ്ഷനിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ആറ്റിങ്ങലിലെത്തിയപ്പോഴായിരുന്നു പ്രഭാത വിശ്രമം. പദയാത്രികർ വിശ്രമിച്ചിരിക്കവെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടേക്ക് കടന്നുവരുന്നത്. യൂത്ത്കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ നടക്കുമ്പോഴുള്ള ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി രമേശ് ചെന്നിത്തലയോട് വിവരിച്ചു. ഇത് കേട്ടപാടെ യോഗ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതകളെ പറ്റിയായി രമേശ് ചെന്നിത്തലയുടെ വർത്തമാനം. പറയുക മാത്രവുമല്ല നിലത്തിരുന്ന് യോഗ എങ്ങനെയാണ് അഭ്യസിക്കേണ്ടതെന്ന് അദ്ദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു. ഇത് കണ്ടതോടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരും നിലത്തിരുന്ന് യോഗ പരിശീലിക്കുവാൻ തുടങ്ങി.
ജോഡോ യാത്ര: രമേശ് ചെന്നിത്തലയുടെ യോഗ പരിശീലനം ശ്രദ്ധേയമായി
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago