ജമ്മുവിലേക്ക്‌ മടങ്ങുന്നവരെ തടഞ്ഞ്‌ സുരക്ഷാസേന

കശ്‌മീരിൽ സമാധാനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിന്‌ പിന്നാലെ പ്രാണരക്ഷാർഥം ജമ്മുവിലേക്ക്‌ മടങ്ങുന്നവരെ വഴിയിൽ തടഞ്ഞ്‌ സുരക്ഷാസേന. ജീവഭയംകൊണ്ട്‌ രക്ഷപ്പെടുന്നവരെ ശ്രീനഗർ-–-ജമ്മു ദേശീയപാതയിലെ ചെക്ക്‌ പോസ്‌റ്റുകളിലാണ്‌ തടയുന്നത്‌. ആളുകൾ തിരികെ പോകാൻ വിസമ്മതിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. സമാധാനം ഉറപ്പാക്കാനാണെന്ന പേരിൽ കശ്‌മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടികളാണ്‌ ഇപ്പോഴത്തെ സാഹചര്യം സൃഷ്‌ടിച്ചതെന്ന വിമർശം ശക്തമായി.

Exit mobile version