ജനങ്ങൾ സ്വൈര്യമായി ജീവിക്കൂ, പോലീസ് ജാഗരൂകരാണ്: മുഖ്യമന്ത്രി

 ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമായ ഒന്നും ഇവിടെ സംഭവിയ്ക്കാതിരിക്കാന്‍ പോലീസ് ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് പോലീസ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.‘സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണം. പോലീസ് നാടിനു വേണ്ടി എന്നും നിലകൊള്ളണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും ആധുനിക കാലത്ത് അനിവാര്യമാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version