ചിറ്റൂർ കോളേജ് വിദ്യാർത്ഥി സമരം കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു

പാലക്കാട്‌ : ചിറ്റൂർ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മതിയായ യോഗ്യതയില്ലാത്ത വിദ്യാർത്ഥിക്ക് മത്സരിക്കാൻ അനുമതി നൽകിയ കോളേജ് തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നടപടിക്കെതിരെ കോളേജ് വിദ്യാർത്ഥികൾ നടത്തിയ സമരം കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.ചട്ടങ്ങളും നിയമങ്ങളും മറികടന്ന് എസ്എഫ്ഐക്ക് അനുകൂല നിലപാടെടുത്ത കോളേജ് അധികൃതർക്കെതിരെ കെഎസ്‌യു നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിചിരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അറിയിച്ചു.

Exit mobile version