ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയിൽ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. 

പാലക്കാട്: ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയിൽ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. പടിഞ്ഞാറങ്ങാടി സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷമീറിനാണ് മർദ്ദനം ഏറ്റത്.  സംഭവം നടന്നത് പടിഞ്ഞാറങ്ങാടി കവലയിലായിരുന്നു സംഭവം.  ഇവർ തല്ലുക മാത്രമല്ല തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷമീര്‍ പറഞ്ഞു. ഷമീര്‍ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തിയ ആറംഗ സംഘം ഒരു ദയയുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പടിഞ്ഞാറങ്ങാടി സ്വദേശികളായ അൽ ബാസ്റ്റിൻ റാഫി, മുഹമ്മദ് അലി, ജാഫർ, ഷബീർ അലി, നൗഷാദ്, മാധവൻ എന്നിവർക്കെതിരെയാണ് തൃത്താല പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. അനധികൃത മണ്ണ് മാഫിയാ സംഘമാണ് തന്നെ മർദ്ദിച്ചതെന്നാണ് ഷമീർ പറയുന്നത്.

Exit mobile version