ചാലക്കുടിപ്പുഴയിൽ ആന കുടുങ്ങി

കൊച്ചി: സംസ്ഥാനത്ത് തോരാതെ പെയ്യുന്ന പേമാരിയിൽ ഇന്ന് ഇതുവരെ മൂന്നു പേർ മരിച്ചു. ചാലക്കുടി പൂഴയിൽ ആന ഒഴുക്കിൽപ്പെട്ടു. നൂറു കണക്കിനു വീടുകളിൽ വെള്ളം കയറി. മലയോര മേഖലകളിലെല്ലാം അപകടകരമായി സ്ഥിതിയിൽ വെള്ളം ഉയരുകയാണ്. മിക്കവാറും ​ഗ്രാമങ്ങളും ചെറു ന​ഗരങ്ങളും വെള്ളത്തിലാണ്. പാലക്കാട് തളിക്കല്ലിൽ ഉരുൾ പൊട്ടി. പെരിങ്ങൽ കുത്തിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതാണ് ചാലക്കുടി പുഴയിൽ കുടങ്ങിയ ആനയെ കരയ്ക്കെത്തിക്കാൻ തടസമായത്
തെക്കൻ ജില്ലകളിലെ നദികളിൽപ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ. മലവെള്ള പാച്ചിലൽ 2 പേരെ കാണാതായി. കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയി.ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോൾ അമ്മയുടെ കയ്യിൽ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു.
വെള്ളറയിലെ മണാലി ചന്ദ്രൻ (55), , താഴെ വെള്ളറയിലെ രാജേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാണാതായ കണ്ടെത്തുന്നതിനുൾപ്പെടെ സൈന്യത്തിൻറെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരപ്പുഴയിൽ വെള്ളം കയറി ഒരു സർവീസ് സെൻററിലെ വാഹനങ്ങൾ ഒഴുകി പോയി. വീടുകൾ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാക്കി

Exit mobile version