ഗോവയിൽ  കോൺഗ്രസ് എംഎൽഎമാർ ബിജെപിലേക്ക്

പനാജി : ഗോവ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. ഉച്ചയ്ക്ക് ശേഷം ഏഴോളം എംഎൽഎമാർ ബിജിപിലേക്കെന്ന് നിഷേധിച്ച പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ ഉൾപ്പെടെ ഭരണകക്ഷി പാർട്ടിക്കൊപ്പം ചേരാൻ ഒരുങ്ങുന്നു. പിന്നാലെ എഐസിസി മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും നീക്കി. പ്രതിപക്ഷ നേതാവും മുൻ മന്ത്രി ദിഗമ്പർ കമ്മത്തും ചേർന്ന് പാർട്ടിക്കുള്ളിൽ നിന്ന് ഗൂഢാലോചന നടത്തിയെന്ന് ഗോവയുടെ ചാർജുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. 

മൈക്കൽ ലോബോയ്ക്കും ഭാര്യയും എംഎൽഎമായ ദില്ലിയ ലോബോയും കമത്ത്, കേദാർ നായിക്ക്, രാജേഷ് ഫൽദേശായി എന്നിവർ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്രെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  നിലവിൽ 40 സീറ്റുകൾ ഉള്ള ഗോവ നിയമസഭയിൽ 25 പേര് ബിജെപി നയിക്കുന്ന എൻഡിഎയുടെ അംഗങ്ങളാണ്. 11 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. നേരത്തെ സഭ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നിയമസഭകക്ഷി യോഗത്തിൽ നിന്ന് എംഎൽഎമാർ വിട്ടു നിന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ നേതാക്കന്മാരുടെ സ്ഥാനം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. എന്നാൽ ചില എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ടുയെന്നും എൻഡിടിവി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നത്.

Exit mobile version