ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണു നിരവധിപ്പേർക്ക് പരുക്ക്

രാജ്‌കോട് : ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് നിരവധിപ്പേർക്ക് പരുക്ക്. മോർബിക്ക് സമീപം മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. പാലത്തിലുണ്ടായിരുന്ന ഒട്ടേറെ ആളുകൾ നദിയിൽ വീണതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പാലമാണ് തകർന്നു വീണത്.

Exit mobile version