കൊച്ചി: തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയിൽ നിന്ന് പുറത്താക്കുന്ന നടപടി ദൗർഭാഗ്യകരമാണമെന്ന് നടി രഞ്ജിനി. ഇത് മാഫിയാവൽക്കരണമാണെന്നും താരസംഘടന പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്നും രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. രഞ്ജിനിയുടെ കുറിപ്പ്: തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയിൽ നിന്ന് പുറത്താക്കുന്ന നടപടി ദൗർഭാഗ്യകരമാണ്. അതേസമയം ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവൽക്കരണമാണ്.സംഘടനയിൽ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎൽഎമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുകയെന്ന് അവർ ചോദിച്ചു.
ഗണേഷ്കുമാറിനും മുകേഷിനുമെതിരെ രഞ്ജിനി
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago