ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് വിതരണം ചെയ്യുന്നത്.

പെന്‍ഷന്‍ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്

Exit mobile version