കോഴിക്കോട് കായിക വിദ്യാർഥി ആത്മഹത്യക്ക്‌ ശ്രമിച്ചു; കോളേജിൽ സംഘർഷം.

കോഴിക്കോട്‌: കായികാധ്യാപകന്റെ പീഡനത്തിൽ മനം നൊന്ത്‌ ഈസ്‌റ്റ്‌ ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ വിദ്യാർഥി ആത്മഹത്യക്ക്‌  ശ്രമിച്ചു. വ്യാഴാഴ്‌ച രാത്രി 11.30നാണ്‌ സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച കോളേജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്‌ സംഘർഷത്തിനിടയാക്കി. അധ്യാപകനെ മുറയിൽ അടച്ചിട്ട വിദ്യാർഥികൾ പുറത്തിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌.

വിദ്യാർഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകൻ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ്‌ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്നാണ്‌ വിദ്യാർഥികളുടെ പരാതി. ഹോസ്‌റ്റൽ മുറിയിൽ ആത്മഹത്യക്ക്‌ ശ്രമിച്ച വിദ്യാർഥിയെ സഹപാഠികൾ ചേർന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു. 

Exit mobile version