കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ ബജ്‌റംഗ് പുനിയക്കും സാക്ഷി മാലിക്കിനും സ്വർണ്ണം

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബജ്‌റംഗ് പുനിയ  സ്വര്‍ണം നേടി. 65 കിലോ വിഭാഗത്തിൽ ഗുസ്തിയിലാണ് സ്വര്‍ണം നേടിയതി.. ഫൈനലില്‍ കാനഡയുടെ ലച്ച്‌ലന്‍ മക്‌നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഗുസ്തിയിൽ 62 കിലോ വിഭാഗത്തിലാണ് സാക്ഷി മാലിക്കിന് സ്വർണം ലഭിച്ചത്. കാനഡയുടെ അന ഗോഡീനസിനെ തോൽപ്പിച്ചാണ് സാക്ഷി സ്വർണ്ണം നേടിയത്. 

ഇതോടെ ഇന്ത്യയ്ക്ക് 8 സ്വര്‍ണ മെഡലുകളായി.

Exit mobile version