കോണ്‍ഗ്രസ് എന്തിനെയും വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്തിനെയും കേവലമായ വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഭാഗമാണ് രാമക്ഷേത്രത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കുന്നതും. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും പ്രാണപ്രതിഷ്ഠാ ചടങ്ങിലും എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നും ചിന്തിക്കേണ്ടതാണെന്ന് നരേന്ദ്രമോദി പറഞ്ഞു. മറ്റുള്ളവരെ താഴ്‌ത്തി കാണിക്കുകയും അപമാനിക്കുകയുമാണ് കോണ്‍ഗ്രസ് സ്വഭാവം. പക്ഷേ രാമക്ഷേത്രം പണിതവരും അതിനായി പോരാടിയവരും നിങ്ങളുടെ തെറ്റുകള്‍ മറക്കുകയാണ് ചെയ്ത് എന്ന് മനസിലാക്കണം.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ആയുധമായാണ് കോണ്‍ഗ്രസ് രാമക്ഷേത്രത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കോടതി വിധി വൈകിപ്പിക്കാന്‍ അവര്‍ ശ്രമിച്ചതും. അനിഷ്ട സംഭവങ്ങള്‍ നടക്കുമെന്ന് പറഞ്ഞ് അവര്‍ ഭയപ്പെടുത്തി. പക്ഷേ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. വോട്ട് ബാങ്കിന്റെ ബലത്തിലാണ് കോണ്‍ഗ്രസ് മറ്റുള്ളവരെ അപമാനിക്കുന്നത്.

ഞാന്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു പോയാലും അവരുടെ സാംസ്‌കാരികമായ വസ്ത്രധാരണമാണ് സ്വീകരിക്കുന്നത്, ഇതിനെയൊക്കെ അവര്‍ വിമര്‍ശിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ അപ്പോഴും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്‌ട്രീയവുമായി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും വോട്ട് ബാങ്ക് നിങ്ങളെ നിസഹായരാക്കിയിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.

Exit mobile version