കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് പുലർച്ചെ 5 മണിക്കാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എംസി റോഡിൽ പനവേലിയ്ക്ക് സമീപമാണ് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇത് വഴി വരാഞ്ഞത് കുടുതൽ അപകടം ഉണ്ടാവാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്നുള്ള അഗ്നി രക്ഷാസംഘമെത്തി അപകടനില തരണം ചെയ്ത പ്രദേശത്തെ സുരക്ഷിതമാക്കിയിട്ടുണ്ട്. ചെറിയ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കൊട്ടാരക്കര -ആയൂർ MC റോഡിൽ പോലീസ് ഗതാഗതം വെട്ടിക്കവല വഴിതിരിച്ചുവിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായി. ഇത് നിർവീര്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.