കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ യാത്രാ ഇളവ്

കൊച്ചി: കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ യാത്രാ ഇളവ്. വിദ്യാർഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസുകൾ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് അധികൃതർ. 50 രൂപയുടെ പ്രതിദിന പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.
പ്രതി ദിന പാസ് ഉപയോഗിച്ച്‌ വെറും അൻപത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം.
1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച്‌ ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാം. സ്‌കൂൾ/കോളജ് നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച്‌ ഇന്ന് മുതൽ പാസുകൾ വാങ്ങാം.

Exit mobile version