കേരളത്തിൽ വേനൽ മഴ ഉടൻ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് തെല്ല് ആശ്വാസം. വേനൽ മഴ ഉടൻ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. 10 ജില്ലകൾക്കാണ് വ്യാഴാഴ്ച മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വ്യാഴാഴ്ച മഴ സാധ്യത പ്രവചനം. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ സാധ്യത പ്രവചനമില്ല.

Exit mobile version