കേരളം വീണ്ടും പഠന കോൺഗ്രസിലേക്ക്‌ ; ആദ്യ സെമിനാർ ഏപ്രിൽ 28 മുതൽ 30വരെ കോഴിക്കോട്ട്.

തിരുവനന്തപുരം:അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ അഞ്ചാമത്‌ പതിപ്പിനായി തയ്യാറെടുപ്പ്‌ തുടങ്ങി. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അടുത്തവർഷം ആദ്യമായിരിക്കും സമ്മേളിക്കുക. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള ചെയർമാനും കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ സെക്രട്ടറിയുമായ അക്കാദമിക സമിതിക്കായിരിക്കും പൊതുസംഘാടന ചുമതല. കോൺഗ്രസിന്റെ മുന്നോടിയായി ഇരുപത്‌ വിഷയത്തിൽ വിവിധ ജില്ലകളിൽ സെമിനാർ നടക്കും. ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാകും പരിപാടി. ഇവ ക്രോഡീകരിച്ച്‌ പഠന കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സമഗ്രരേഖ തയ്യാറാക്കും.

ആദ്യ ജില്ലാ സെമിനാർ ഏപ്രിൽ 28 മുതൽ 30 വരെ കോഴിക്കോട്‌ നടക്കും. പ്രൊഫ. സി രവീന്ദ്രനാഥ്‌ ചെയർപേഴ്‌സണും ഡോ. സി രാമകൃഷ്‌ണൻ കൺവീനറുമായ സമിതി നേതൃത്വം നൽകും. കാർഷിക സെമിനാർ മേയിൽ തൃശൂരോ പാലക്കാട്ടോ ചേരും. സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. ആർ രാംകുമാർ ചെയർപേഴ്‌സണും വെള്ളാനിക്കര കാർഷിക കോളേജിലെ കാർഷിക സാമ്പത്തിക വിഭാഗം അധ്യക്ഷ ഡോ. എ പ്രേമ കൺവീനറുമായ സമിതി നേതൃത്വം നൽകും.

Exit mobile version