കേന്ദ്ര സർവകലാശാല പിഎച്ച്‌ഡി പ്രവേശനം ; 30 സംവരണ സീറ്റ്‌ വെട്ടിക്കുറച്ചു.

കാസർകോട്‌:കേരള കേന്ദ്ര സർവകലാശാല പിഎച്ച്‌ഡി പ്രോഗ്രാം വിജ്ഞാപനത്തിൽ സംവരണ വ്യവസ്ഥകൾ അട്ടിമറിച്ചതായി ആക്ഷേപം. എസ്‌സി, എസ്‌ടി വിഭാഗത്തിനായി നൽകേണ്ട 30 സീറ്റ്‌ ജനറലിലേക്ക്‌ മാറ്റിയാണ്‌ വിജ്ഞാപനം വന്നത്‌. ജനുവരി 13നായിരുന്നു വിജ്ഞാപനം. വിവിധ വകുപ്പുകളിലായി 356 ഒഴിവാണുള്ളത്. ഇതിൽ സംവരണ നിയമപ്രകാരം എസ്ടിക്ക് 7.5 ശതമാനവും എസ്‌സിക്ക് 15 ശതമാനവും സീറ്റ്‌ നൽകണം. ഒബിസിക്ക് 27 ശതമാനം. അതായത്‌ എസ്‌ടിക്ക് 27 ഉം എസ്‌സിക്ക് 54 ഉം ഉൾപ്പെടെ മൊത്തം 81 സീറ്റ്‌. എന്നാൽ, എസ്ടിക്ക് 16 സീറ്റും എസ്‌സിക്ക്‌ 35 സീറ്റും മാത്രമാണ്‌ വിജ്ഞാപനത്തിലുള്ളത്‌.

നിലവിൽ എസ്‌സിക്ക് 20 ഉം എസ്ടിക്ക് 16 ഉം പിഎച്ച്‌ഡി ഒഴിവുണ്ട്. അതും ജനറൽ കാറ്റഗറിയിലേക്ക്‌ മാറ്റി.  ഇക്കണോമിക്‌സ്, പിഎ ആൻഡ് പിഎസ്, കംപ്യൂട്ടർ സയൻസ്, മാത്‌സ്, ഫിസിക്‌സ് എന്നിവയിലെ ഒഴിവുകളാണ്‌ ജനറൽ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌.

Exit mobile version