കേന്ദ്ര അവഗണന വീണ്ടും , എഐസിടിഇ കേന്ദ്രവും പൂട്ടി.

തിരുവനന്തപുരം  :കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗൺസിലി(എഐസിടിഇ)ന്റെ  കേരളത്തിലെ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവർത്തനം കേന്ദ്രസർക്കാർ അവസാനിപ്പിച്ചു.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗവർണറെ മുൻനിർത്തി തകർക്കാനുള്ള  നീക്കങ്ങൾക്കിടെയാണ്‌   സംസ്ഥാനത്തിന്‌ വീണ്ടും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പ്രഹരം. തിരുവനന്തപുരം എൻജിനിയറിങ് കോളേജ് ക്യാമ്പസിലെ കേരള – –-ലക്ഷദ്വീപ് പ്രാദേശിക കേന്ദ്രത്തിന്റ സാമ്പത്തിക ഇടപാടുകൾ  30നകം അവസാനിപ്പിക്കാൻ  ബുധനാഴ്‌ച  ഉത്തരവിറങ്ങി. ഫയലുകൾ ‍ഡിജിറ്റെെസ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്‌.

കേരളത്തിന്‌ അർഹതപ്പെട്ട എയിംസ്‌ അടക്കം അനുവദിക്കാതെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലവിലുള്ള കേന്ദ്രസ്ഥാപനങ്ങൾ പോലും അടച്ചുപൂട്ടുകയാണ്‌. സംസ്ഥാനത്തെ എൻജിനിയറിങ്, മാനേജ്മെന്റ്, എംസിഎ, ആർക്കിടെക്ചർ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി വികസനപ്രവർത്തനങ്ങൾ നടത്താനുമുള്ള ഉപദേശക സമിതിയാണ്‌ എഐസിടിഇ. സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതി നൽകുന്നത് കൗൺസിലാണ്. എല്ലാവർഷവും ഈ അനുമതി പുതുക്കാൻ പ്രത്യേക പരിശോധനകൾ നടത്തും. കേന്ദ്രം അടച്ചാൽ‌ ഇതിന്‌ കേരളത്തിലെ സ്ഥാപനങ്ങൾക്ക്‌ ഡൽ‌ഹിയിൽ പോകേണ്ടിവരും.  ഡിജിറ്റലായി അനുമതി നൽകുന്നത്‌  നിലവാര തകർച്ചയ്‌ക്കിടയാക്കുമെന്നും വിർശനമുണ്ട്‌.

Exit mobile version