തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ഗോപി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഇതിന് പിന്നാലെ സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ സിനിമകൾ ചെയ്ത് തീർക്കാനുണ്ടെന്നും അതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. താൻ രാജിവയ്ക്കാൻ പോകുന്നുവെന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ മോദി മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞതും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ സാധിച്ചതും അഭിമാനകരമായ കാര്യമാണെന്ന് സുരേഷ് ഗോപി കുറിച്ചു.
കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ഗോപി.
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago