കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ്. ഇന്നു രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അമലിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ യുവതിയെ ജൂലൈ 13 നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനു സമീപത്തെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ അച്ഛനിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. യുവതിയുമായി ഒന്നര വർഷമായി പരിചയമുള്ള മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചിരുന്നതായാണ് യുവതിയുടെ അച്ഛൻ പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റിയത് സംശയം ഉളവാക്കുന്നുവെന്നും പരാതിയുണ്ട്.
- Home
- Uncategorized
- കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ.
കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ.
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന് തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago