കുറഞ്ഞ നിരക്കില്‍ എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്‌ലോര്‍ ജനത സര്‍വീസ് ഇന്നു മുതല്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്‌ലോര്‍ എസി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍.രാവിലെ 7ന് കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫഌഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആര്‍ ടി സി ജനത ബസുകള്‍ സര്‍വീസ് നടത്തുക. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്.

Exit mobile version