കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

കുഞ്ചാക്കോ ബോബൻ ചിത്രം ” ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തു വിട്ടു. കുഞ്ചാക്കോ ബോബനുൾപ്പെടെയുള്ള നിരവധി താരങ്ങൾ, തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ പോസ്റ്റർ പങ്കുവച്ചു. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും കുഞ്ചാക്കോ ബോബനാണ്.

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ ഡയറക്‌ടർ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക (സൂപ്പർ ഡീലക്‌സ്). ചിത്രീകരണം കാസർഗോഡ് പൂർത്തിയായി. ബേസിൽ ജോസഫ്‌, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Exit mobile version