കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ തനിക്ക് ഇന്ന് ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് ഇഡിയെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകിയത്. 

നേരത്തെ സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹാജരാകാൻ നൽകിയ നോട്ടീസ് ഇഡി പിൻവലിച്ചിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയക്കുന്നത് കോടതി വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

Exit mobile version