കാബൂൾ; അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആരധനാലയത്തിനു നേരേ ഭീകരാക്രമണം. സായാഹ്ന പ്രാർഥനയ്ക്ക് പള്ളി നിറഞ്ഞ് ആളുകളുള്ളപ്പോൾ നടത്തിയ സ്ഫോടനത്തിൽ 35 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം പേർക്ക് ഗുരുതരമായി മുറിവേറ്റു. മരണ സംഖ്യ ഉയരുമെന്നും സചന. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. പള്ളിക്കുള്ളിൽ നൂറോളം പേരുണ്ടായിരുന്നു. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള സ്ഫോടക വസ്തുവാണ് പള്ളിക്കുള്ളിൽ വീണതെന്നാണ് കരുതുന്നത്. പ്രാർഥനയിലുണ്ടായിരുന്നവരെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടക വസ്തു വിക്ഷേിച്ചതെന്ന് സംശയിക്കുന്നതായി കാബൂൾ പൊലീസ് മേധാവി ഖാലിദ് സന്ദ്രൻ പറഞ്ഞു. പ്രാർഥനയിലുണ്ടായിരുന്ന ഇമാമും ഏഴര വയസുള്ള കുട്ടിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
കാബൂൾ സ്ഫോടനത്തിൽ മരണം 35, മരണസംഖ്യ ഉയർന്നേക്കുമെന്ന് പൊലീസ്
-
by Infynith - 109
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago